This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോസ്, റിച്ചാഡ് ആഷെടണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോസ്, റിച്ചാഡ് ആഷെടണ്‍

Cross, Richard Assheton (1823 - 1914)

ഇംഗ്ലണ്ടിലെ രാഷ്ട്രീയപ്രവര്‍ത്തകന്‍. 1870-കളിലെ യാഥാസ്ഥിതിക സാമൂഹിക നവീകരണപ്രസ്ഥാനത്തിന്റെ മുഖ്യശില്പിയായിരുന്നു ക്രോസ്.

ലങ്കാഷേറില്‍ 1823 മേയ് 30-ന് ജനിച്ചു. റഗ്ബെയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജിലെ ട്രിനിറ്റി കോളജില്‍ ഉപരിപഠനം നിര്‍വഹിച്ചു. അഭിഭാഷകനായി 1857-62 കാലത്ത് പ്രസ്റ്റണില്‍ നിന്ന് യാഥാസ്ഥിതിക കക്ഷിയംഗമായി ജയിച്ച് ഹൗസ് ഒഫ് കോമണ്‍സില്‍ പ്രവര്‍ത്തിച്ചു. സൗത്ത് ലങ്കാഷേറില്‍നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് 1868-86 കാലത്തും ഹൗസ് ഒഫ് കോമണ്‍സില്‍ അംഗമായി. 1874-80-ലെ യാഥാസ്ഥിതിക സര്‍ക്കാരില്‍ ആഭ്യന്തരകാര്യ സെക്രട്ടറിയായി. പ്രധാനമന്ത്രി ഡിസ്റേലിയുടെ നിര്‍ദേശാനുസരണം വ്യാവസായിക സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തു. ചേരിപ്രദേശങ്ങളില്‍ വീടുകള്‍ നിര്‍മിച്ച് വാടകയ്ക്കു നല്കുക തുടങ്ങിയ ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയും തൊഴിലാളികള്‍ക്കു സമാധാനപരമായി പിക്കറ്റു ചെയ്യാനുള്ള ജനാധിപത്യാവകാശം അംഗീകരിക്കുകയും ചെയ്തു. 1900-ത്തില്‍ മന്ത്രിസഭയില്‍ നിന്നു പിരിഞ്ഞ ഇദ്ദേഹം 1914 ജനു. 8-ന് അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍